നാഴികക്ക് നാപ്പത് വട്ടം വഴക്കു കൂടുന്ന പെണ്ണിനെ നീ എങ്ങനാ ചെക്കാ മേയ്ക്കാൻ പോണേ??? ഒന്നു കൂടി ആലോചിക്ക് എന്നിട്ട് മതി....
സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ നിമിഷം ആദ്യം ചോദിക്കാൻ തോന്നിയത് ഇതാണ്.
'വഴക്കാളിയായ പെണ്ണ്. '
സ്നേഹം കൂടിയാൽ ആ നിമിഷം വഴക്കുണ്ടാക്കും. അനുഭവിച്ചവർ നിരവധി. സ്നേഹാനിധികളായ ബാല്യകാല സുഹൃത്തുക്കൾ മുതൽ സഹപ്രവർത്തകർ വരെ ലിസ്റ്റിൽ ഉൾപ്പെടും. എന്നാൽ സ്വന്തമാണെന്ന് അവകാശപ്പെടുന്നവനെ പിന്നെ എങ്ങനെ കൊല്ലാകൊല ചെയ്യാതിരിക്കും. നിസംശയം പറയാം അവന്റെ വിധി.
പക്ഷെ ഇത്തവണയും പതിവ് പോലെ അയാൾ തോൽപ്പിച്ചു കളഞ്ഞു. മൂന്നാം തവണത്തെ ഗംഭീര വഴക്കിടലിന് ശേഷം കൊല്ലാൻ റെഡിയായി നിന്നവളോട് പതിവ് ചിരി പാസാക്കി പറയാണ്......
നിന്നോട് വഴക്കിടാതെ എനിക്കിപ്പോൾ സമാധാനമായി ഉറങ്ങാൻ കഴിയുന്നില്ലടീ പെണ്ണേയെന്ന്.....
വഴക്ക് മുറുകുന്ന ദിവസങ്ങളിലാണ് സമാധാനമായി ഉറങ്ങുന്നതെന്ന്....
ഇനി വഴക്കുണ്ടാക്കി സമാധാനമായി ആരെയും കിടത്തിയുറക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മാത്രമല്ല. ഇന്ന് മുതൽ വഴക്കുകൾ ഈ വീട്ടിൽ ബാൻ ചെയ്തിരിക്കുന്നു.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ