2017 നവംബർ 2, വ്യാഴാഴ്‌ച

#കൈയ്യേറ്റം....

അക്ഷരകൂട്ടിൽ ചിറക് നീട്ടുന്ന കാലത്ത്
നെഞ്ചിലേക്ക് നീണ്ടുവന്ന നഖങ്ങളുണ്ട് ഓർമ്മയിൽ
തച്ചുടച്ചൊരു ബാല്യത്തിൻ ആദ്യ തിരുശേഷിപ്പുകളായ്....

നഖങ്ങൾ മുറിവേൽപ്പിച്ച് പിൻമാറിയെങ്കിലും
ചൂഴ്ന്നിറങ്ങുന്ന നോവുണ്ടിന്നും.....

തടയാവാനാതെ പോയ ആദ്യ കൈയ്യേറ്റം...

സ്ത്രീത്വത്തിന്റെ രക്തകണങ്ങൾ
വിരുന്നുവന്നതിന്റെ കൃത്യം മുപ്പതാം നാൾ
വാത്സല്യത്തിന്റെ സ്നേഹമൂട്ടി
ഇരുട്ടിന്റെ മറവിൽ
ശരീരം പിച്ചിചീന്തിയൊരാളുമായി
രക്തബന്ധത്തിന്റെ അടർത്തി മാറ്റാനാവാത്ത
കണ്ണിയുണ്ടായിരുന്നു...

ഓർമ്മകളുടെ തടവറയിലെ വിശുദ്ധ രഹസ്യമായ
രണ്ടാം കൈയ്യേറ്റം....

അനുവാദത്തിന് കാത്തിരിക്കാതെ
പ്രണയത്തിന് പകരം ശരീരം പകുത്തെടുക്കുമ്പോൾ
വീണ്ടുമൊരു കൈയ്യേറ്റത്തിന് കളമൊരുങ്ങുകയായിരുന്നു...
സ്നേഹത്തിന്റെ കൂരയിലെ ആദ്യ കൈയ്യേറ്റം.....

കൂദാശകൾ കൂടുമാറിയപ്പോൾ കൈയ്യേറ്റങ്ങളുടെ
അർത്ഥങ്ങൾ മാറി മറിഞ്ഞു...

വൃദ്ധ സദനത്തിന്റെ അമ്പത്താം മുറിയിൽ
ഇന്ന് അവസാന കൈയ്യേറ്റം നടന്നു....
മാംസം പിണങ്ങിമാറിയ എല്ലുകളിൽ
കാമത്തിന്റെ മധുരം തേടി നടന്ന കൈയ്യേറ്റം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  നടന്നു തുടങ്ങും തോറും ദൂരം പിന്നോട്ടേക്കൊഴുകുന്നൊരു കാലത്തിലാണ് ഞാൻ.... തൊട്ടപ്പുറത്തിരിക്കുന്ന മനുഷ്യൻ എന്റെ പ്രതിഭിംഭമാണ്. ഒരക്ഷരം പറയാത...