താണ്ടിയ ദൂരത്തിലെല്ലാം നിന്റെ കാൽപാടുകളുണ്ടായിരുന്നു
കണ്ടുമുട്ടിയവരില്ലാം നിന്റെ പ്രതിബിംഭവും.
അതുമല്ലെങ്കിൽ ഇന്നോളം ഭ്രാന്തമായി തിരഞ്ഞതും നിന്നെയാവാം.....
നിന്നെ മാത്രം.
ഓരോ നാൽകവലയിലും കൂട്ടിമുട്ടി നീണ്ടു പോവുന്ന മണൽ പാതകൾ പോലെ,
നിന്നിലെത്തിയിട്ടും കാതങ്ങളോളം അലഞ്ഞു തിരിഞ്ഞു,
യാത്രകൾക്കൊടുക്കം നിന്നിൽ തിരിച്ചെത്തി നങ്കൂരമിടുമ്പോൾ
അശാന്തമായ ദിനരാത്രങ്ങൾക്കപ്പുറം ആടിയുലഞ്ഞൊരു ആഴക്കടൽ നീയെന്ന മാന്ത്രികന് അടിയറവ് പറയുകയാണ്.
💚

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ