2016 ജൂലൈ 26, ചൊവ്വാഴ്ച

നമ്മൾ...

മനസിലെ ചിന്തകളെ മനസിലാക്കാനുള്ള യന്ത്രത്തിന്റെ പണിപ്പുരയിരുന്നു ഞങ്ങൾ....
കണ്ണുകളിൽ നോക്കി മനസ് വായിക്കാൻ തുടങ്ങിയിരുക്കുന്നു.....
ഒരു വാക്ക് പോലുമുരിയാടാതെ മനസു വായന ആരംഭിച്ചു....
കണ്ണുകൾ പരസ്പരം ഇടഞ്ഞു.. മണിക്കൂറുകളോളം ഞങ്ങൾ പരസ്പരം നോക്കിയിരുന്നു. കണ്ണുകളിൽ നിന്നുയരുന്ന കണ്ണീരൊഴികെ എല്ലാം ഓരോന്നായി കണ്ടും അറിഞ്ഞും തുടങ്ങി...ശബ്ദം നിലച്ചിടത്ത് നിന്ന് പരസ്പരം സ്വപ്നങ്ങൾ പറഞ്ഞു തുടങ്ങി...... സ്വപ്നങ്ങൾ പിന്നീട് പരിഭവമായി.... തീർത്താൽ തീരാത്ത പരിഭവങ്ങളുടെ കെട്ട് എവിടെയോ അഴിഞ്ഞു പോയി....
വാക്കുകൾ കൊണ്ട് പറയാനാവാതെ സ്വരുക്കൂട്ടിവച്ചതെല്ലാം ഓരോന്നായി അറിഞ്ഞു തുടങ്ങി... പരിഭവം അവസാനിച്ച് സ്നേഹത്തിന്റെ അലകൾ ആഞ്ഞടിക്കാൻ തുടങ്ങിയപ്പോൾ കണ്ണീർ വറ്റി യന്ത്രം തകരാറിലായി...... അതോടെ ഇരുവരും അപരിചിതരായി....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  നടന്നു തുടങ്ങും തോറും ദൂരം പിന്നോട്ടേക്കൊഴുകുന്നൊരു കാലത്തിലാണ് ഞാൻ.... തൊട്ടപ്പുറത്തിരിക്കുന്ന മനുഷ്യൻ എന്റെ പ്രതിഭിംഭമാണ്. ഒരക്ഷരം പറയാത...