2016 ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

തടവറയിൽ....

കാക്കത്തൊള്ളായിരം ചുംബനങ്ങൾ കപ്പം നൽകി നീ സ്വന്തമാക്കിയതാണവളെ.... ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ ഉറവ ഉള്ളിലേന്തിയവൾ.....നിന്റെ ഗസലിന്റെ താളത്തെ പ്രണയിച്ചവൾ..... നീ ചാർത്തിയ സിന്ദൂരത്തിന്റെ കരുത്തിൽ സ്വപ്നം നെയ്തവൾ....നിന്റ നിശ്വാസങ്ങളുടെ ഗതിവിഗതികൾ തിരിച്ചറിയുന്നവൾ..... നിന്റെ നെഞ്ചിൽ ചേർന്നിരുന്ന് മഴ കാണാൻ കൊതിച്ചവൾ..... രാത്രിമഴയുടെ ഈണത്തിനൊത്ത് നിന്നോട് പിണങ്ങിയിണങ്ങിയവൾ.... അവളെയാണ് നീ നിന്റെ ചങ്കിലൊളിപ്പിച്ചത്... ഒരിക്കലും പുറത്ത് കടക്കാനാവാതെ, ഇരുട്ടറയ്ക്കുള്ളിൽ ബന്ധിച്ചത്..... നിന്നിൽ നിന്ന് നീയാവുന്ന തടവറയിൽ നിന്ന് ഇനിയവൾക്ക് മോചനമില്ല.... ഒരിക്കലെങ്കിലും നീയവളെ വെളിച്ചം കാട്ടുക... നിന്റെ പ്രണയമാവുന്ന വെളിച്ചം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  നടന്നു തുടങ്ങും തോറും ദൂരം പിന്നോട്ടേക്കൊഴുകുന്നൊരു കാലത്തിലാണ് ഞാൻ.... തൊട്ടപ്പുറത്തിരിക്കുന്ന മനുഷ്യൻ എന്റെ പ്രതിഭിംഭമാണ്. ഒരക്ഷരം പറയാത...