2016 ജൂലൈ 25, തിങ്കളാഴ്‌ച

പ്രണയയാത്ര

ഓരോ പ്രണയവും മഴപോലെയാണ്... ഇടയ്ക്കിടെ അതങ്ങനെ നിർത്താതെ പെയ്യും.... ചിലപ്പോൾ ചാറ്റൽ മഴ പോലെ മനസിനെ കൊതിപ്പിച്ച് കടന്നുകളയും. ഇടയ്ക്ക് ശരീരത്തെ മാത്രം തഴുകി കടന്നു പോവും.... ചിലപ്പോഴാകട്ടെ മഴ പെയ്തു തീർന്നിട്ടും നിർത്താതെ പെയ്യുന്ന മരം പോലെ വിരഹവും പ്രണയവും മനസിൽ നിറഞ്ഞു നിൽക്കും. കണ്ണീരായി കരകവിഞ്ഞൊഴുകും. പേമാരിയിലാവട്ടെ സർവ്വതും നശിച്ചിട്ടുണ്ടാവും.... ഒരു ഉരുൾപ്പൊട്ടൽ അല്ലെങ്കിൽ വെള്ളപ്പൊക്കം അങ്ങനെ എല്ലാം കൈയിലാക്കിയാവും മഴ ഒഴുകി മറയുക... ഓരോ മഴക്കാലവും ഒത്തിരി ഓർമ്മകളുടെ വസന്തം പകരുകയാണ്.....
ഇത്തവണത്തെ മഴയ്ക്ക് വല്ലാത്ത വശ്യതയുണ്ട്. ഓരാളെ തന്നിലേക്ക് അടുപ്പിച്ച് എത്രദൂരം വേണമെങ്കിലും കടന്നുകളയാനുള്ള വശ്യത. ഒരു മഴക്കാലത്ത് എഴുതി പാതിയാക്കിയ വരികൾ ചേർത്തെഴുതി പൂർണ്ണതയിലെത്തിക്കാനാണ് കാലംപോലും മറികടന്ന് മഴയെത്തുന്നത്.... തിമിർത്തു പെയ്തിട്ടും ഉള്ളം തണുപ്പിക്കാത്ത രാമഴയുടെ ഈണം മാത്രമാണ് ഇന്ന് നെഞ്ചിലുള്ളത്. നെറ്റിയിൽ ചുംബിച്ച് കടന്നുപോവുന്ന മഴത്തുള്ളികൾക്ക് പിന്നാലെയാണ് യാത്രകൾ.... എന്റെ പ്രണയ യാത്രകൾ.....



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  നടന്നു തുടങ്ങും തോറും ദൂരം പിന്നോട്ടേക്കൊഴുകുന്നൊരു കാലത്തിലാണ് ഞാൻ.... തൊട്ടപ്പുറത്തിരിക്കുന്ന മനുഷ്യൻ എന്റെ പ്രതിഭിംഭമാണ്. ഒരക്ഷരം പറയാത...