പ്രസ് അക്കാഡമിയിലെ പഠന കാലം തൊട്ടിങ്ങോട്ട് ഏഴു വർഷമായി എന്നെ ചേർത്തുപിടിക്കുന്ന ഏക സൌഹൃദം.നിന്റെ സ്നേഹാന്വേഷണങ്ങളില്ലാതെ കടന്നു പോയ ദിവസങ്ങൾ വിരളം. എല്ലാ തവണയും വിളിക്കാമെന്ന് പറയുമെങ്കിലും മറന്നു പോവുന്ന എന്നോട് തെല്ലും പരിഭവമില്ലാതെ എത്തുന്ന നിന്റെ ഫോൺ കോളുകളിൽ ഒരിക്കലും ഞാൻ നീരസം കണ്ടിട്ടില്ല.
മനസൊന്ന്
പിടഞ്ഞാൽ, ഒരു തെറ്റുചെയ്താൽ ആദ്യമെത്തുന്നത് നിന്റെ വിളിയാവും......
തെറ്റും ശരിയും പറഞ്ഞ് വിമർശിക്കാൻ അവകാശമുള്ള ഒരേയോരാൾ നീ മാത്രമാണ്.
അതിനുള്ള അധികാരവും നിനക്കേയുള്ളൂ. കാരണം എന്നെ മനസിലാക്കാൻ ഇന്നോളം വേറെ
ഒരാൾക്കും കഴിഞ്ഞിട്ടില്ല.
ലോകം
മുഴുവൻ എതിരെ നിൽക്കുമ്പോഴും തളർന്നു പോവാതിരിക്കാൻ നിന്റെ
കൈയ്യുണ്ടാവുമെന്നുള്ളത് ഒരുതരത്തിൽ അഹങ്കാരം തന്നെയാണ്.... എന്നെ
പോലൊരാൾക്ക് കിട്ടാവുന്നതിൽ ഒരിക്കലും വിലമതിക്കാനാവാത്ത സമ്മാനം നീയാണ്...
തിരക്കെന്ന്
വരുത്തി തീർത്ത് പായുമ്പോഴും നീ അത്ഭുതമാണ്. എന്റെ ഒരു നോട്ടത്തിന്റെ
അർത്ഥം പോലും മനസിലാക്കുന്ന നിനക്ക് ഏത് തിരക്കിലും എനിക്ക് വേണ്ടി
സമയമുണ്ട്......
ആകാശം
തലകീഴ് മറിഞ്ഞാലും എനിക്ക് താങ്ങായി നിൽക്കുന്ന പ്രിയ കൂട്ടുകാരി............

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ